United Merchants Chamber Kerala

Click on below Register button to apply Application for UMC Membership Registration- vyapari/vyavasayi/Service Catagory

United Merchants Chamber Kerala

Click on below Register button to apply Application for UMC Membership Registration- vyapari/vyavasayi/Service Catagory
About Us

Welcome to United Merchants Chamber

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ എന്ന നാമധേയത്തിൽ കേരള സംസ്ഥാനത്ത് വ്യാപാര-വ്യവസായ സേവന മേഖലയിലെ ചെറുകിട -ഇടത്തരം സംരംഭകരുടെ തൊഴിൽപരമായ അവകാശ സംരക്ഷണവും, നിലനില്പും ലക്ഷ്യമാക്കി 2021 ഒക്ടോബർ 17 നു രൂപീകൃതമായ സംഘടനയാണ് UMC എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ . ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതും, സാമൂഹ്യ പ്രതി ബന്ധത ഉറപ്പാക്കുന്നതുമാണ് സംഘടനയുടെ ഭരണഘടന . വ്യാപാര വ്യവസായ സേവന മേഖലകളിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ തരണം ചെയ്ത് സുഗമമായി തൊഴിൽ സംരംഭങ്ങൾ നടത്തി പോകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും, ജനാധിപത്യപരമായും, ഭരണഘടനപരമായും, ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും, അവകാശങ്ങളും നേടിയെടുക്കുന്നതിനും, നേടി കൊടുക്കുന്നതിനും സംഘടന പ്രതിജ്ഞാ ബന്ധമായി പ്രവർത്തിക്കും. ഈ സമൂഹത്തിൻ്റെ നിലനില്പിന് ഊന്നൽ നൽകി കൊണ്ടുള്ള വിവിധ ക്ഷേമകാര്യ പദ്ധതികളും മറ്റും സംഘടന തലത്തിലും, സർക്കാർ സഹായത്തോടെയും നടപ്പിലാക്കുക എന്ന ലക്ഷ്യത്തിന് സംഘടന മുൻഗണന നൽകും. സർവ്വോപരി വ്യാപാരി - വ്യവസായി സേവന മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് അത്താണിയായി രക്ഷാകവചമായി അവരുടെ കൂടെ ഉണ്ടാവുക എന്നതാണ് ഈ സംഘടനയുടെ പരമപ്രധാനമായ ലക്ഷ്യം.

UMC അംഗത്വം

സംഘടനയുടെ ഭരണഘടനയും, നയപരിപാടികളും അംഗീകരിക്കുന്ന 18 വയസ്സ് തികഞ്ഞ ബുദ്ധി സ്ഥിരതയുള്ള വ്യാപാര | വ്യവസായ | സേവനമേഖലകളിൽ സാമ്പത്തികമോ, വിദ്യാഭ്യാസമോ, നൈപുണ്യമോ മുതൽമുടക്കി സ്വന്തം കെട്ടിടത്തിലോ, വാടക കെട്ടിടത്തിലോ, വഴിയോര വാണിഭം ഒഴികെയുള്ള സംരംഭങ്ങൾ നടത്തുന്നവർക്ക് അംഗത്വം നൽകുന്നതാണ്.
UMC യിൽ അംഗത്വത്തിനായ് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങൾ നിലകൊള്ളുന്ന സ്ഥലത്ത് സംഘടന യുണിറ്റ് ഇല്ലെങ്കിൽ UMC വെബ്സെെറ്റ് സന്ദർശിച്ച് വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സംഘടനയിൽ അധികാര കൈമാറ്റം അനിവാര്യമാക്കുന്നതിനായി - സംഘടനയുടെ ഭരണഘടന പ്രകാരം ഭാരവാഹിത്വം വഹിക്കുന്ന പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ(സംസ്ഥാന-ജില്ല - യൂണിറ്റ് തലങ്ങളിൽ ഉൾപ്പടെ) തുടർച്ചയായി രണ്ട് ടേമിൽ കൂടുതൽ അവർ വഹിക്കുന്ന അധികാര സ്ഥാനങ്ങളിൽ തുടരാൻ പാടില്ല എന്ന് പ്രത്യേകം നിഷ്ക്കർഷിച്ചിട്ടുണ്ട്.
അതുപോലെ തന്നെ സംഘടനയിൽ ശക്തമായ ജനാധിപത്യം പുലരുന്നതിനുവേണ്ടി യോഗങ്ങളുടെ ക്വാറം യൂണിറ്റ് ജനറൽ ബോഡിയുടെ തൊഴിച്ച് മിനിമം 51% ആയി നിജപ്പെടുത്തിയിട്ടുണ്ട് യൂണിറ്റുകളുടെത് ആകെ അംഗസംഖ്യയുടെ 1/3 അഥവ 100 അംഗങ്ങൾ എന്ന നിലയിൽ നിജപ്പെടുത്തിയിട്ടുണ്ട്.
United Merchants Chamber

State Committee Members

CONTACT US

Get In Touch

Contact Info

United Merchants Chamber

Reg. No.270/21
Statecommittee
Regd. office,Delta tower
Thana Kannur 670012
Admn.office, Second floor,JobysMall, GB Road
Palakkad 678001

Telephone

സംസ്ഥാന പ്രസിഡണ്ട്, ജോബി . വി. ചുങ്കത്ത്: 9447123292

സംസ്ഥാന . ജന. സെക്രട്ടറി ടി. എഫ്. സെബാസ്റ്റ്യൻ: 9744954001

സംസ്ഥാന ട്രഷറർ നിജാം ബഷി 8075976095

Mail Us

E: umcknr@gmail.com